കുന്ദമംഗലത്ത് ആര്‍ദ്രം പദ്ധതിയുടെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നാം തിയ്യതി ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ ഫണ്ടായ 16 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കായുള്ള കാത്തിരിപ്പ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നടക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടിയില്‍ പി.ടി.എ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. […]