ആര്‍ദ്രം ജനകീയ കാമ്പയിന്‍ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം.മധുരംമിതം, പച്ചക്കറി പച്ചയായ്
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി ആരോഗ്യപരമായ ഭക്ഷണരീതിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ‘മധുരം മിതം, പച്ചക്കറി പച്ചയായ്’ എന്ന മുദ്രാവാക്യവുമായി ജില്ലാതല പരിപാടി സംഘടിപ്പിക്കും. പുതുവര്‍ഷത്തില്‍ പുതിയമാറ്റങ്ങള്‍ വരുത്തി ആഹാരരീതി ക്രമീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധത്തിനായി എക്സിബിഷന്‍, നല്ല ആരോഗ്യത്തിനായി ആരോഗ്യതളിക, പച്ചക്കറി, പഴങ്ങള്‍, […]