ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു; രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും വിദ്യഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഈ മാസത്തെ ‘കത്തോലിക്കാ സഭ‘യിലാണ് സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത രംഗത്തെത്തിയിരുക്കുന്നത്. സഭക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നടപടികളാണ് ഇടതുസർക്കാരിൽ നിന്നും ഉണ്ടാകുന്നത്. എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ ഏകജാലക […]
