National News

അഴിമതിയിൽ മുങ്ങി നിൽക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിലാക്കാൻ ഗൂഢാലോചന നടത്തുന്നു; വിമർശനവുമായി അരവിന്ദ് കെജ്രിവാള്‍

  • 15th April 2023
  • 0 Comments

കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ അഞ്ഞടിച്ചത്. മദ്യ നയാ കേസിൽ താൻ അഴിമതിക്കാരനാണെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്രരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെയാണ് കെജ്രിവാള്‍ വിമർശനവുമായി രംഗത്തെത്തിയത്. മദ്യ നയക്കേസിൽ നാളെ പതിനാന്ന് മണിക്കാണ് അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്. നരേന്ദ്ര മോദിയുടെ അഴിമതിയും ഭരണപരാജയവും […]

National News

പ്രധാന മന്ത്രിയുടെ ബിരുദ വിവരങ്ങൾ കെജ്‌രിവാളിന് നൽകേണ്ട; ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി

  • 31st March 2023
  • 0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ കേജ്രിവാളിന് പിഴയും വിധിച്ചു. 2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കേജ്രിവാളിന് കൈമാറാൻ ഉത്തരവിട്ടത്. മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു ആണ് ഗുജറാത്ത് സർവകലാശാലയ്ക്കും ദില്ലി സർവകലാശാലയ്ക്കും ഈ […]

National

ഗുജറാത്തിൽ നിന്ന് പിന്മാറിയാൽ മന്ത്രിമാരെ വെറുതേവിടാമെന്ന് ബി.ജെ.പി വാഗ്ദാനം; വെളിപ്പെടുത്തലുമായി അരവിന്ദ് കെജ്രിവാൾ

  • 5th November 2022
  • 0 Comments

ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി പിന്മാറിയാൽ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം. ഇത് ബി.ജെ.പിയുടെ ഭയമാണ് കാണിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു. എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ‘ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പും ഗുജറാത്ത് തെരഞ്ഞെടുപ്പും ഒരേസമയം സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് പേടിയില്ല. രണ്ടിടത്തും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ ബിജെപി ഇങ്ങനെയൊരു കാര്യത്തിന് വാശിപിടിക്കുമായിരുന്നില്ല. ഗുജറാത്തിലും ഡൽഹി എംസിഡി തെരഞ്ഞെടുപ്പിലും തോൽക്കുമെന്ന് […]

National News

കെജ്രിവാളിന് തീവ്രവാദികളോട് മൃദുസമീപനം; വിമർശിച്ച് രാഹുൽ ഗാന്ധി

  • 16th February 2022
  • 0 Comments

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി . കെജ്രിവാളിനെ തീവ്രവാദിയുടെ വീട്ടില്‍ കാണാമെന്നും അദ്ദേഹത്തിന് തീവ്രവാദികളോട് മൃദുസമീപനമാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ബർണാലയിലെ പൊതു റാലിയിലാണ് രാഹുലിൻ്റെ വിമർശനം. ‘പഞ്ചാബിന് സ്ഥിരതയുള്ള സർക്കാരാണ് ആവശ്യമെന്നും എന്ത് സംഭവിച്ചാലും തീവ്രവാദിയുടെ വീട്ടിൽ ഒരു കോൺഗ്രസ് നേതാവിനെ കാണാനാകില്ലെന്ന് നിങ്ങൾ ഓർക്കണമെന്നും , എന്നാൽ എ.എ.പിയുടെ വലിയ നേതാവിനെ തീവ്രവാദിയുടെ വീട്ടിൽ കാണാമെന്നും ’ -അദ്ദേഹം […]

National News

കോവിഡ് വ്യാപനം; ലോക്ഡൗണിന് ആലോചനയില്ല ; മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടി ; അരവിന്ദ് കെജ്രിവാൾ

  • 9th January 2022
  • 0 Comments

കോവിഡ് വ്യാപനത്തിനിടയിലും ഡൽഹിയിൽ ലോക്ഡൗണിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ്മുക്തനായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ പുതിയ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. എന്നാൽ, ഭീതിയുടെ ആവശ്യമില്ലെന്നും വളരെ കുറച്ചുപേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും കെജ്രിവാൾ അറിയിച്ചു. മാസ്‌ക് ധരിക്കൽ വളരെ പ്രധാനമാണ്. നിങ്ങൾ മാസ്‌ക് ധരിക്കുന്നത് തുടർന്നാൽ ലോക്ക്ഡൗണൊന്നുമുണ്ടാകില്ല. തൽക്കാലത്തിന് ലോക്ക്ഡൗൺ […]

error: Protected Content !!