National

രാജി പ്രഖ്യാപിച്ച് കെജ്രിവാള്‍; ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ

  • 15th September 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അഞ്ചര മാസത്തിനുശേഷമാണ് കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂണ്‍ 26ന്, സി.ബി.ഐ […]

National

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ഇല്ല

  • 14th August 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ഇല്ല. ഓഗസ്റ്റ് 23 വരെ കെജ്രിവാളിന് ജയിലില്‍ തുടരെണ്ടിവരും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു. സിബിഐ അറസ്റ്റ് ദുരുദേശ്യത്തോടെയാണെന്നായിരുന്നു കെജ്രിവാള്‍ വാദിച്ചത്. എന്നാല്‍ ജാമ്യം തത്കാലം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കോടതി. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ സിബിഐ […]

National

മദ്യനയക്കേസ്; കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

  • 26th June 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. സാക്ഷി എന്ന നിലയില്‍ നിന്ന് കെജ്‌രിവാള്‍ എങ്ങനെ പ്രതിയാകുമെന്ന് കെജ്‌രിവാളിന്റ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യം ഉന്നയിച്ചു. ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി കെജ്‌രിവാള്‍ സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ കൂടുതല്‍ കൂടുതല്‍ കുരുക്ക് മുറുക്കുകയാണ് സി.ബി.ഐയും. ഇന്നലെ തിഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്തു പിന്നാലെ ഇന്ന് റോസ് അവന്യൂ കോടതിയില്‍ […]

National

അരവിന്ദ് കെജരിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ

  • 21st June 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കെജരിവാളിന് ജാമ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, അപ്പീല്‍ നല്‍കുന്നതിനായി 48 മണിക്കൂര്‍ […]

kerala Kerala

അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരെഴുതിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുപി ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. പട്ടോല്‍ നഗര്‍, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് കെജ്രിവാളിന് എതിരെ ഭീഷണി സന്ദേശമെഴുതിയത്. മെട്രോ അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ആളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തതയില്ല. കെജ്രിവാളിനെ വധിക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു.

National

പിണറായി വിജയന്‍, മമത ബാനര്‍ജി, സ്റ്റാലിന്‍, ഉദ്ധവ് താക്കര്‍ എന്നിവര്‍ ജയിലിനകത്താകും; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. പിണറായി വിജയന്‍, മമത ബാനര്‍ജി, സ്റ്റാലിന്‍, ഉദ്ധവ് താക്കറെ എന്നിവരെല്ലാം ജയിലിലാവുമെന്ന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ കെജരിവാള്‍ പറഞ്ഞു. ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ട്. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ […]

National

കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി

  • 11th April 2024
  • 0 Comments

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി. 2007ലെ കേസില്‍ വിജിലന്‍സ് ഡയറക്ടറേറ്റാണ് ബിഭവ് കുമാറിനെ പുറത്താക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കയ്യേറ്റം ചെയ്തു എന്നതാണ് ആരോപണം. മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് കുമാറിന്റെ താല്‍ക്കാലിക നിയമനമെന്നും ഉടന്‍ പിരിച്ചുവിട്ടതായും സ്പെഷ്യല്‍ സെക്രട്ടറി (വിജിലന്‍സ്) വൈവിവിജെ രാജശേഖര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

National

അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  • 1st April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കെജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയിലാണ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.

National News

രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും: അരവിന്ദ് കേജ്‌രിവാൾ

ലക്നൗ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അർപ്പിച്ചത്. ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കുമെന്നും പട്ടിണിയും വിശപ്പും പോലെയുള്ള രാജ്യത്തെ പ്രശ്‌നങ്ങൾ അകറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ഉത്തർ പ്രദേശ് സർക്കാരിനെയും രാമക്ഷേത്രത്തിനു വേണ്ടി പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേജ്‌രിവാൾ അഭിനന്ദിച്ചു. . ജയ് ശ്രീറാം എന്നും ജയ് ബജ്‌റംഗ്ബലി എന്നും […]

error: Protected Content !!