വായനയുടെ വിസ്മയവിരുന്നൊരുക്കി ആരാമ്പ്രം ഗവ: സ്‌കൂളില്‍ വായനദിനം ആഘോഷിച്ചു
ആരാമ്പ്രം ഗവ.യു.പി.സ്‌കൂള്‍ വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്ന ഓണ്‍ലൈന്‍ വായനദിനാഘോഷം വിജ്ഞാന വിസ്മയത്തിന്റെ നിറ കാഴ്ചകളൊരുക്കി. കവിത ചൊല്ലിയും കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചും പുസ്തകാസ്വാദനം നടത്തിയും കുഞ്ഞു കൂട്ടുകാര്‍ വായനദിനം സമ്പന്നമാക്കി. വീടുകളില്‍ സ്ഥാപിച്ച ഹോം ലൈബ്രറികള്‍ ഉപയോഗപ്പെടുത്തി നിരവധി വായന പ്രവര്‍ത്തനങ്ങളിലാണ് അവര്‍ പങ്കാളികളായത്. പ്രമുഖ കഥാകൃത്ത് പി.കെ പാറക്കടവ് വായനദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രസിഡണ്ട് എം.കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുറ്റാള്‍ മുഹമ്മദ്, സോഷ്മ സുര്‍ജിത്ത് ,ഹെഡ്മാസ്റ്റര്‍ […]