അറബി സംഘഗാനത്തില്‍ വീണ്ടും കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍
കുന്ദമംഗലം: ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും അറബി സംഘഗാനത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കള്‍. സബ് ജില്ലയില്‍ നിന്ന് അപ്പീലിലൂടെയാണ് ഇവര്‍ ജില്ലയിലെത്തിയത്. പ്രശസ്ഥ ഗാനരചയിതാവായ സലാം കരുവമ്പൊയില്‍ രചിച്ച സല്‍മാനള്ള എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. സ്‌കൂളിലെ അറബി അധ്യാപിക ആമിന ടീച്ചറുടെയും അഷ്‌റഫ് മാസ്റ്ററുടെയും നിരന്തരമായ പരിശീലനത്തിലൂടെയാണ് കുട്ടികള്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
