National

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എ.ആര്‍.റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാര്‍ ആന്‍ജിയോഗ്രാം നടത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് അസ്വസ്‌സഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്ക് പോയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. റമദാന്‍ വ്രതം മൂലം ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും വക്താവ് പറഞ്ഞു. ‘അദ്ദേഹം ഇന്നലെ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം […]

Entertainment Trending

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതത്തിന്

  • 21st November 2024
  • 0 Comments

ബെന്യാമിന്റെ ക്ലാസിക് നോവല്‍ ‘ആടുജീവിതത്തെ’ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിരുന്നു. എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം ഇടം നേടിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ട് നാമനിര്‍ദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം […]

error: Protected Content !!