ഡോക്‌സി ഡേ ക്യാംപെയ്ന്‍ സമാപിച്ചു
കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാംപെയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ഡോക്‌സി ഡേ ബോധവല്‍ക്കരണ ക്യാപെയിന്‍ വിജയകരമായി പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്. എസ് എം സ്ട്രീറ്റ്, മാനാഞ്ചിറ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പൊതുജനങ്ങളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ ഡോക്‌സി മരുന്നുകള്‍ വിതരണം ചെയ്യുകയും […]