ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായി; ക്ഷമാപണവുമായി ദലൈ ലാമ
ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചിട്ടുള്ളത്. തന്റെ വാക്കുകള്‍ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. കണ്ടുമുട്ടാറുള്ള ആളുകളെ അദ്ദേഹം മിക്കപ്പോഴും നിഷ്‌കളങ്കമായും തമാശയ്ക്കും കളിയാക്കാറുണ്ട്, പൊതുസ്ഥലങ്ങളിലും ക്യാമറയ്ക്ക് മുന്നില്‍വെച്ചു പോലും. ആ […]


