അശ്ലീലദൃശ്യം, ഭീഷണി; തട്ടിയെടുത്തത് 500 കോടി രൂപ, ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ ഒരുങ്ങി കേന്ദ്രം, 22 പേര്‍ അറസ്റ്റില്‍
ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 100ലധികം ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പിടികൂടി. കര്‍ണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിശോധന ശക്തമാക്കിയത്. 100 ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ […]