നഗ്നദൃശ്യ പ്രശ്നം എഴുതിച്ചേര്‍ത്തത്;സോണയ്ക്കെതിരെ പീഡന പരാതി കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി
അശ്ലീല വീഡിയോകളുടെ പേരിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കെതിരെയുളള പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി. എ പി സോണ ഉൾപ്പെട്ട നഗ്നദൃശ്യവിവാദ കേസിൽ സാമ്പത്തിക പരാതി മാത്രമാണ് നൽകിയതെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെയും മകളെയും ആക്രമിച്ചെന്ന് പരാതിയിൽ എഴുതി ചേർത്തു. രാഷ്ട്രീയശത്രുത തീർക്കാൻ കരുവാക്കിയെന്നും യുവതി പറഞ്ഞു. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്‍കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നഗ്നദൃശ്യങ്ങള്‍ […]
