Kerala News

മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ല ;എപി അബ്‍ദുള്ളകുട്ടി

  • 10th March 2021
  • 0 Comments

മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി എപി അബ്‍ദുള്ളകുട്ടി.കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്‍ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും എപി അബ്‍ദുള്ളകുട്ടി ട്പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽഡിഎഫും […]

Kerala News

സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ ആദ്യമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി

സോളാര്‍ കേസ് സിബിഐക്കുവിട്ട കേരളസര്‍ക്കാര്‍ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഏപി അബ്ദുള്ളക്കുട്ടി. ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളര്‍ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തന്നെ 501 വെട്ടു വെട്ടാന്‍ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളര്‍ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാര്‍ഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് […]

ശോഭാ സുരേന്ദ്രന്റെ എതിർപ്പ്;പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി

ശോഭാ സുരേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പാർട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതികരണമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇതു സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ല. അത് പാർട്ടി രീതിയല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കുറച്ചു ദിവസം മുമ്പാണ് […]

News

നടപ്പാക്കില്ലെന്ന് പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല; പരിഹാസവുമായി അബ്ദുള്ളക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരിഹാസം. നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുക്കത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. യുഡിഎഫും […]

News

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍. ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. […]

National

എ.പി അബ്ദുള്ളകുട്ടി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മോദിയെ പുകഴ്ത്തിയതില്‍ കോണ്‍ഗ്രസും സിപിഎം ഉ െപുറത്താക്കിയ നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

error: Protected Content !!