‘ലണ്ടനിലെ 5 സ്റ്റാർ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന് പറഞ്ഞില്ലേ, അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്’; പിണറായിക്കെതിരെ എ.പി. അബ്ദുള്ളക്കുട്ടി
കേരള മുഖ്യമന്ത്രി വിദേശത്ത് പോയതും, അവിടുത്തെ മലയാളി വിദ്യാർഥികൾ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുത്തതും മറ്റും വാർത്തയായിരുന്നു. എന്നാൽ പഴയ കാലത്തെ ചില സംഭവങ്ങൾ ഓർത്തെടുത്തു കൊണ്ട് എ.പി. അബ്ദുള്ളക്കുട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുന്നു. പോസ്റ്റ് ഇങ്ങനെ: പ്രിയ പിണറായി, നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈയുളളവൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ […]

