Kerala kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടര്‍മാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തില്‍ അന്‍വര്‍ നല്‍കിയത്. […]

Kerala kerala kerala politics

തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ല; രൂക്ഷ വിമര്‍ശനവുമായി ടി എം സി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്റ് സി ജി ഉണ്ണി തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ അന്‍വര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു. ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അന്‍വറിന്റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ അന്‍വറിന് ആരും അധികാരം കൊടുത്തിട്ടില്ല. അന്‍വറിന് നല്‍കിയ കണ്‍വീനര്‍ […]

kerala Kerala kerala politics

വിലക്ക് ലംഘിച്ച് അന്‍വറിന്റെ വാര്‍ത്താസമ്മേളനം; തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, തര്‍ക്കിച്ച് അന്‍വര്‍

  • 12th November 2024
  • 0 Comments

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.

kerala Kerala Trending

ഡിഎംകെയുടെ കൊടിയുമായി പ്രവര്‍ത്തകര്‍ പി വി അന്‍വറിന്റെ വീട്ടിലെത്തി

  • 6th October 2024
  • 0 Comments

ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്റെ പ്രസ്താവന അവഗണിച്ച് ഒരു സംഘം പ്രവര്‍ത്തകര്‍ ഡിഎംകെയുടെ കൊടിയുമായി പി വി അന്‍വര്‍ എംഎല്‍എയുടെ വീട്ടിലെത്തി. വൈകിട്ട് 4.25ആണ് പ്രവര്‍ത്തകര്‍ കൊടിയുമായി അന്‍വറിന്റെ വീട്ടിലേത്തിയത്. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് നേരത്തെ ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞിരുന്നു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള നടപടികള്‍ സാധ്യമല്ലെന്നും ഇളങ്കോവന്‍ പറഞ്ഞിരുന്നു. ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി […]

Kerala kerala

അജിത് കുമാറിനെതിരായ അന്‍വറിന്റെ പരാതി; അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിക്കും

  • 1st October 2024
  • 0 Comments

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിക്കും. പി.വി അന്‍വര്‍ നല്‍കിയ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലെ റിപ്പോര്‍ട്ടും ഇതോടൊപ്പം നല്‍കും. രണ്ടിലും അജിത് കുമാറിന്റെ മൊഴി ഡിജിപി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടി വേണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

error: Protected Content !!