“ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ”ജന്മദിനത്തിൽ കേക്കു മുറിക്കുന്ന പതിവില്ലെന്ന് ഉമ്മൻ ചാണ്ടി,പകരം മുറിച്ച് അൻവർ സാദത്ത്
ജന്മദിനത്തിൽ കേക്കു മുറിക്കില്ലെന്ന പതിവ് തെറ്റിക്കാതെ ഉമ്മൻചാണ്ടി.ജന്മദിനാഘോഷത്തിന് കേക്കുമായി നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോഴാണ് ജന്മദിനത്തിന് കേക്ക് മുറിക്കുന്ന പതിവ് തനിയ്ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിക്കട്ടെ എന്നായിരുന്നു നിലപാട്. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അൻവർ സാദത്ത് കേക്ക് മുറിച്ച് ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകി.ചികിത്സയ്ക്കായി ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് എണ്‍പതാം ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ എത്തി. […]
