Entertainment News

.”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണെന്ന്; പറഞ്ഞാല്‍ സഹിക്കുമോയെന്ന് അനുശ്രീ

  • 23rd August 2023
  • 0 Comments

ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ.ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്‍റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്’’ അനുശ്രീ പ്രസംഗത്തില്‍ പറയുന്നു. “എല്ലാവർക്കും […]

Kerala News

‘ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ’നടന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാനു,നടപടി സ്വീകരിക്കും

  • 25th June 2022
  • 0 Comments

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു.. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം.പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു.ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കും. മാര്‍ച്ച് എന്ന നിലയില്‍ […]

Kerala News

സെക്രട്ടറിയായി പി.എം. ആര്‍ഷൊ, പ്രസിഡന്റായി അനുശ്രീ കെ.എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അര്‍ഷൊ പി.എമ്മിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. 34ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. എം.എല്‍.എ സച്ചിന്‍ ദേവായിരുന്നു നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ കെ അനുശ്രീ.

error: Protected Content !!