Entertainment News

6 രൂപയ്ക്ക് ഫുട്പാത്തില്‍ കിടന്നു,നിയന്ത്രണമില്ലാതെ കുടിച്ചു;മുൻഭാര്യ പുറത്താക്കി,തുറന്നുപറഞ്ഞ് അനുരാഗ് കശ്യപ്

  • 1st February 2023
  • 0 Comments

1993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർമിച്ചെടുത്ത് സംവിധായകൻ അനുരാ​ഗ് കശ്യപ്.മുപ്പത് കൊല്ലത്തിനിടെ മുംബൈ എത്രത്തോളം മാറിയെന്ന് കണ്ടറിഞ്ഞുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. കിടക്കാൻ സ്ഥലം ഇല്ലാതെ താൻ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകൾ മുതൽ മുംബൈയിലെ ഒരോ അരികും മൂലയും വരെ പരിപാടിയിൽ അനുരാഗ് കാശ്യപ് കാണിച്ചുതരുന്നുണ്ട്. ഇംതിയാസ് അലിയുടെ കോളേജിലാണ് ചിലപ്പോളൊക്കെ താമസിച്ചിരുന്നത്. ജൂഹുവിലെ പൃഥ്വി തിയേറ്ററിൽ സ്യൂട്ട്കേസ് വെയ്ക്കാനും ബാത്ത്റൂം ഉപയോ​ഗിക്കാനും അദ്ദേഹം സമ്മതിച്ചിരുന്നുവെന്ന് അനുരാ​ഗ് കശ്യപ് ഓർത്തെടുത്തു.അന്ന് ജുഹു […]

Entertainment News

വിഷാദരോഗവും, ഹൃദയാഘാതവും,മകള്‍ക്ക് ബലാത്സംഗ ഭീഷണി‌ വന്നു,തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

  • 27th November 2022
  • 0 Comments

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാണ് അനുരാഗ് കശ്യപ്.പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെ മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങിയെന്നും ,കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായെന്നും അനുരാഗ് പറഞ്ഞു.ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മാനസികാരോഗ്യത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും തുറന്നു പറഞ്ഞത്. മൂന്ന് തവണ റീഹാബിലിറ്റേഷൻ സഹായം തേടിയിട്ടുണ്ട്. വിഷാദരോഗവും ബാധിച്ചു. ഇതിനിടയിൽ ഹൃദയാഘാതവും ഉണ്ടായെന്ന് സംവിധായകൻ പറയുന്നു.ട്വിറ്ററിലെ സൈബർ ആക്രമണം […]

National News

അനുരാഗ് കശ്യപിന്റെയും,തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

  • 3rd March 2021
  • 0 Comments

സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും ഇതേ സമയത്ത് റെയ്ഡ് നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. 

error: Protected Content !!