അശോക സ്തംഭ വിവാദത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ;സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടിവന്നാല്‍ കടിക്കുമെന്ന് അനുപം ഖേർ
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടന്‍ അനുപം ഖേര്‍. സിംഹം അതിന്റെ പല്ല് തീർച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭം വികലമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്ത് എത്തിയത്.ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണെന്നും ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടിവന്നാല്‍ കടിച്ചെന്നും വരും എന്നാണ് അനുപം ഖേര്‍ ട്വീറ്റ് […]
