ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നത്; ആരോപണത്തിൽ മറുപടിയുമായി ആന്റണി വർഗീസ് പെപ്പെ
നിർമാതാവിൽ നിന്ന് പണം വാങ്ങി മുങ്ങിയെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വർഗീസ് പെപ്പെ. ജൂഡിന്റെ ആരോപണം വ്യക്തിഹത്യയാണെന്നും തന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും ആന്റണി വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തെ വ്യത്യാസത്തിലാണ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതും. അപ്പോൾ പ്രതികരിച്ചില്ലെന്നും കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ ജൂഡ് ഒരു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്നും പെപ്പെ ആരോപിച്ചുസിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് […]