കുന്ദമംഗലത്ത് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ ഇന്ന് 20 പേർക്ക് കോവിഡ്
കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറെ ആശങ്ക ചെലുത്തുന്ന കണക്കുകളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. കുന്ദമംഗലം,പെരുവയൽ,കുരുവട്ടൂർ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മൂന്നു പേർ കുരുവട്ടൂർ പഞ്ചായത്ത്, ഒരാൾ പെരുവയൽ പഞ്ചായത്ത് എന്നിങ്ങനെയാണ് സ്ഥിരീകരണ കണക്കുകൾ. 249 പേർക്കാണ് ഇന്ന് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന സംഘടിപ്പിച്ചത്. ഇതിൽ […]