ആര്‍ടിപിസിആര്‍ ടെസ്റ്റിന് 300രൂപ;, ആന്റിജന്‍ 100രൂപ പരിശോധനാ നിരക്കുകള്‍ കുറച്ചു
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു.പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. സ്വകാര്യലാബുകളിലെ നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക […]


