വന്ദേ ഭാരത് കോട്ടയത്തെത്തിയപ്പോൾ സ്വീകരിക്കാൻ കെ റെയിൽ വിരുദ്ധ സമിതിയും
പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ്സ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും. വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സിൽവർ ലൈനിന് പകരമാണ് വന്ദേ ഭാരത് ഒരുക്കിയിരിക്കുന്നത് എന്നടക്കമുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് കെ റെയിൽ വിരുദ്ധർ പ്രതിഷേധം നടത്തിയത്. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി […]
