തദ്ദേശ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡു വീതവുമാണുള്ളത്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പോലീസ് എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്. ഓരോ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രാള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇതിനോടകം കണ്‍ട്രാള്‍ റൂമില്‍ ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനങ്ങള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ […]