Kerala News

മോഡലുകളുടെ മരണം; സൈജുവിന് മയക്ക് മരുന്ന് ഇടപാടും; മൊബൈലില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചു

  • 29th November 2021
  • 0 Comments

മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മുന്ന് പേര്‍ കൊച്ചിയില്‍ കാറപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിന് മുന്‍പ് ഇവരെ പിന്തുടര്‍ന്ന് ആഡംബരക്കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി’. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിന്റെ മൊബൈലില്‍ നിന്നും വിവിധ പാര്‍ട്ടികളില്‍വെച്ച് ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കൊച്ചിയില്‍ നടന്നിരുന്നു ചില ഡിജെ പാര്‍ട്ടികളില്‍ ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത് സൈജു ആണോ എന്ന സംശയമാണ് അന്വേഷണ സംഘത്തിന് ഇപ്പോളുള്ളത് […]

Kerala News

കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയായ അപകടം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം

  • 21st November 2021
  • 0 Comments

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. അഞ്ജന ഷാജന്റെയും അന്‍സി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി […]

Kerala News

മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ട കാറപകടം; അപകടത്തിന് കാരണം മദ്യ ലഹരിക്ക് പുറത്തുള്ള മത്സരയോട്ടമെന്ന് മൊഴി

  • 14th November 2021
  • 0 Comments

മിസ് കേരള ആൻസി കബീർ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കി . ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് മൊഴി. . പക്ഷെ അമിതവേഗതയ്ക്ക് കേസെടുക്കാന‍് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് […]

Kerala News

മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവം; ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ പൊലീസ് പരിശോധന

  • 9th November 2021
  • 0 Comments

മുൻ മിസ് കേരള ആൻസി കബീറിന്റെയും റണ്ണര്‍ അപ്പ് അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് മുൻ മിസ് കേരള അടക്കം മുന്നുപേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു.ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ […]

error: Protected Content !!