കെഎസ്ആര്‍ടിസിയില്‍ ബോണസും ഉത്സവബത്തയുമായി 10.26 കോടി രൂപ അനുവദിച്ചു – മന്ത്രി എ കെ ശശീന്ദ്രന്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി 15 ലക്ഷവും അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക. ആഗസ്റ്റ് 28 മുതല്‍ ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ […]
