information News

അറിയിപ്പുകൾ

  • 28th February 2022
  • 0 Comments

ഗുണഭോക്തൃ പട്ടികപിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്‌സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ 2021-22 വർഷത്തെ മെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിന്റെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതായി ഡയറക്ടർ അറിയിച്ചു. സർവവിജ്ഞാനകോശം പുസ്തക പ്രദർശനംകേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. […]

information News

അറിയിപ്പുകൾ

  • 20th February 2022
  • 0 Comments

കയർപിരി സംഘങ്ങൾക്ക് 7.74 കോടി അനുവദിച്ചുപ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണസംഘങ്ങൾക്ക് 7.74 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. മേഖലയിലെ 584 സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംഘങ്ങളുടെ ഉൽപാദന-വിപണന ഇൻസന്റീവുകളുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ തുക വിനിയോഗിക്കും.കയർ സഹകരണ സംഘങ്ങൾക്ക് എം.ഡി.എ, പി.എം.ഐ, ഐ.എസ്.എസ് പദ്ധതികൾക്കായി 28.7 1 കോടി രൂപ ഇതിനോടകം നൽകിയിരുന്നു. ഐ.എസ്.എസ് പദ്ധതിക്കായി 10 കോടി രൂപ കൂടി തൊഴിൽ വകുപ്പിൽ നിന്നും […]

information News

അറിയിപ്പുകൾ

  • 16th February 2022
  • 0 Comments

പട്ടികജാതി – പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവാകേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്, മെഡിക്കല്‍ കോഡിങ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍, ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ. ഇന്റേണ്‍സ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ തസ്തികകളിളിലാണ് ഒഴിവുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളുണ്ട്. പ്രായപരിധി 30 വയസ്. […]

information News

അറിയിപ്പുകൾ

  • 15th February 2022
  • 0 Comments

യുജിസി നെറ്റ് സൗജന്യ പരീക്ഷാപരിശീലനം പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 23 വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. ക്വട്ടേഷന്‍ കോഴിക്കോട് ആര്‍ട്ട് ഗ്യാലറി & കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ വടക്കുഭാഗത്ത് ചുറ്റുമതിലിനോട് […]

information News

അറിയിപ്പുകൾ

  • 9th February 2022
  • 0 Comments

താത്ക്കാലിക നിയമനംസർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18. ഫോർട്ട് […]

information News

അറിയിപ്പുകൾ

  • 5th February 2022
  • 0 Comments

ഗസ്റ്റ് ലക്ചറർ കരാർ നിയമനംതിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി നിയമനം നടത്തും. […]

information News

അറിയിപ്പുകൾ

  • 4th February 2022
  • 0 Comments

സമഗ്ര ശിക്ഷാ കേരളയിൽ കരാർ കൺസൾട്ടന്റ്സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഓഫിസിലേക്ക് കൺസൾട്ടന്റുമാരുടെ രണ്ട് ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലാനിങ്, പെഡഗോജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യതാ മാനദണ്ഡങ്ങളടക്കമുള്ള വിവരങ്ങൾ www.ssakerala.in ൽ ലഭിക്കും. ബയോഡാറ്റയും പൂരിപ്പിച്ച അപേക്ഷയും സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ), സ്റ്റേറ്റ് പ്രൊജക്ട് ഓഫിസ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. […]

information News

അറിയിപ്പുകൾ

  • 3rd February 2022
  • 0 Comments

നിയമസഹായം നൽകും തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരകൾക്ക് ജില്ലാ നിയമസേവന അതോറ്റി നിയമ സഹായം ചെയ്യും. ഇരകൾക്ക് താത്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റു നിയമ സഹായങ്ങൾക്കും ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും. പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ പെൻഷൻ: മസ്റ്ററിങ് നടത്തണം ഭിന്നശേഷി സംബന്ധമായ […]

information News

അറിയിപ്പുകൾ

  • 29th January 2022
  • 0 Comments

കോവിഡ് പ്രതിരോധ ജീവനക്കാരെ ആവശ്യമുണ്ട് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. എംബിബിഎസ് വിത്ത് ടിസിഎംസി / ജിഎൻഎം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 31ന് രാവിലെ ഒൻമ്പത് മണി മുതൽ പത്തര വരെ മലാപ്പറമ്പിലുള്ള ആരോഗ്യകൂടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മോഡൽ റഡിഡൻഷ്യൽ സ്കൂൾ പ്രവേശനം […]

information News

അറിയിപ്പുകൾ

  • 28th January 2022
  • 0 Comments

റേഷന്‍ വിതരണം 31-നകം പൂര്‍ത്തിയാക്കും ജില്ലയിലെ റേഷന്‍ വിതരണം ജനുവരി 31-നകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 65% കാര്‍ഡുടമകളള്‍ ഈ മാസം 27 വരെ റേഷന്‍ വാങ്ങി. 27-ാം തീയതി 67,565 കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. മുന്‍ മാസങ്ങളിലെ ജില്ലയിലെ ശരാശരി റേഷന്‍ ഉപഭോഗം 84 മുതല്‍ 87% വരെയാണ്. ഇന്റര്‍നെറ്റ് തകരാര്‍ മൂലമാണ് ചില സ്ഥലങ്ങളില്‍ റേഷൻ വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിലെ സര്‍വര്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് റേഷന്‍കടകളുടെ […]

error: Protected Content !!