അറിയിപ്പ്
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് (മെയ് 26) തുടക്കം ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനപഠനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ( മെയ് 26) തുടക്കമാകും. കുട്ടികള്‍ക്ക് ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അടിമാലിയില്‍ യുഎന്‍ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം. 7,8,9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പഠനോത്സവത്തില്‍ […]









