കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന അണ്ണാ ഹസാരെ. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും. വരുംദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും. ഇംഫാലിലും ഹൈദരാബാദിലും നാളെ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. സിംഗുവില്‍ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്ടര്‍ […]