ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും; അനീഷ്യയുടെ ഡയറിക്കുറിപ്പ്
കൊല്ലം: പരവൂരില്‍ ആത്മഹത്യചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പില്‍. മറ്റൊരു എപിപിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചു. ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഹപ്രവര്‍ത്തകര്‍. കടുത്തമാനസിക […]
