ആലുവയിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡിജിപി
ആലുവയിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഉയരുന്ന വിവാദത്തില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന പൊലീസ് മേധാവി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. പോലിസിനെ പ്രതിസന്ധിയിലാക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും […]
