Kerala News

പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി;കേരളത്തിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട്

  • 12th August 2023
  • 0 Comments

പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി.കോടിക്കണക്കിനു യുവാക്കളെ പോലെ നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽ താനും വിശ്വസിക്കുന്നെന്നും, ഇന്ത്യ ലോകത്തിനു മുന്നിൽ മഹാശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അനിൽ ആന്റണി വ്യക്തമാക്കി. പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണ്. സാങ്കൽപിക ചോദ്യത്തിന് ഉത്തരമില്ല.അനിൽ ആന്റണി പറഞ്ഞു.പുതുപ്പള്ളിയിൽ അനിൽ ആന്റണിയുടെ പേര് തള്ളാതെയായിരു്നനു കെ.സുരേന്ദ്രന്‍റെ പ്രതികരണം. ദേശീയ […]

Kerala

അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കും; ഇടതുസർക്കാരിനെ താഴെയിറക്കുമെന്ന് അനിൽ ആൻ്റണി

  • 10th August 2023
  • 0 Comments

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണ്. വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ് കേരളത്തിലെ സർക്കാർ. അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതുസർക്കാരിനെ ജനങ്ങൾ താഴെയിറക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആൻ്റണി പറഞ്ഞു. കഴിഞ്ഞ ഏഴുവർത്തിനിടെയാണ് കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന […]

Kerala

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

  • 24th April 2023
  • 0 Comments

കൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ. ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ അപർണ ബാലമുരളി, ഇത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി. […]

Kerala National News

കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്; രാഹുൽ ഐടി സെല്ലിലെ ട്രോളനെ പോലെയെന്ന് അനിൽ ആന്റണി

  • 8th April 2023
  • 0 Comments

കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്ത്. അദാനിയുടെ പേരിലെ അക്ഷരങ്ങളുമായി ചേർത്താണ് പരിഹാസം. അനിൽ ആന്റണി അടക്കമുള്ള വർക്കെതിരെയാണ് പരിഹാസം. അവർ സത്യം മറച്ചുവയ്ക്കുന്നു. അതുകൊണ്ടാണ് അവർ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ ചോദ്യം നിലനിൽക്കുന്നു. അദാനി കമ്പനിയിൽ 20,000 കോടിയുടെ ബിനാമി പണമുള്ളത് ആർക്കാണ് ?’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെ. എന്നാൽ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്ത് വന്നു. തലമുതിർന്ന നേതാക്കളോടൊപ്പം തന്റെ പേരും ചേർത്തു വച്ചതിൽ സന്തോഷമുണ്ടെന്നും […]

Kerala News

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ: അനിൽ ആന്റണിക്കെതിരെ കെ.സുധാകരന്‍

  • 8th April 2023
  • 0 Comments

കോഴിക്കോട് ∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു.എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. […]

Kerala News

അനിൽ യൂദാസിൻ്റെ പണിയെടുത്തു: ഷാഫി പറമ്പിൽ

  • 7th April 2023
  • 0 Comments

പാലക്കാട്: അനിൽ ആൻ്റണി ബിജെപിയിൽ ചേരേണ്ടയാൾ തന്നെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിക്കു പിന്തുണ പ്രഖ്യാപിച്ച ആൾക്ക് ഒരിക്കലും കോൺഗ്രസിൽ തുടരാനാകില്ല. ആശയപരമായി കോൺഗ്രസിന് അനിലിനെ കൊണ്ടുനടക്കാനും കഴിയില്ല. അനിൽ ചേരേണ്ട പാർട്ടി ബിജെപി തന്നെയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. വിഭാഗീയ, വർഗീയ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾക്ക് അനുകൂലമായാണ് അടുത്തിടെ അനിൽ ആൻ്റണി പ്രതികരിച്ചിരുന്നത്. അത് ഒരിക്കലും കോൺഗ്രസിന് ഉൾക്കൊള്ളാനാകില്ല. കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ […]

National News

മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സിലിടുക ; അനിൽ ആന്റണിക്കെതിരെ കെ.എസ്.യു.

  • 6th April 2023
  • 0 Comments

ബി ജെ പി യിൽ ചേർന്ന അനിൽ ആന്റണിക്കെതിരെ കെ.എസ്.യു. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയല്ലെന്നും തീ പിടിക്കുന്നവരെ തിരിച്ചറിയണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: […]

National News

നേതാക്കളുമായി ചർച്ച നടത്തി; അനിൽ ആന്റണി ബി ജെ പി യിലേക്ക്

  • 6th April 2023
  • 0 Comments

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി ജെ പിയിലേക്ക്. ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയതിന്റെ പിന്നാലെയാണ് അനിൽ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ഇന്ന് മൂന്ന് മണിയോടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപനമുണ്ടാകും.അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ. അനിൽ ആന്റണി പ്രവർത്തിക്കുക ബി ജെ പി യുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും. […]

National News

ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്‌; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി അനിൽ ആന്റണി

  • 25th March 2023
  • 0 Comments

എം പി സ്ഥാനത്ത് നിന്ന് അയോഗ്യമാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ആന്റണി പറഞ്ഞു. അനിലിന്റെ പ്രസ്താവനക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സർക്കാരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിച്ച് വാക്കുകൾ ഉചിതമായി തോന്നിയില്ല. പിന്നീട് തൻ്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതിൽ […]

error: Protected Content !!