17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഇ.ഡിക്ക് മുന്നില്‍
17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍. അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും നിരവധി രേഖകളും ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 1-നാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചത്. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് […]
