സത്യവാങ്‌മൂലത്തിൽ തെറ്റായ വിവരം;മൊയ്തീനും ബിനാമികളും നടത്തിയത് 29 കോടിയുടെ കൊള്ള
എ.സി. മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര.അനിൽ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനിൽ അക്കര കുറ്റപ്പെടുത്തി.സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം എങ്ങനെ എത്തിനില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ മൗനസമ്മതമില്ലാതെ ഇതൊന്നും നടക്കില്ല. മൊയ്തീന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ താന്‍ […]

