”അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍”ആനിരാജക്കെതിരെ എം എം മണി,വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത് എന്ന് ആനി രാജ
സിപിഐ നേതാവ് ആനി രാജക്കെതിരെ എം എം മണി പറഞ്ഞ പ്രസ്താവനയിൽ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് ആനി രാജ.കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നത് എന്നും ആനിരാജ പറഞ്ഞു. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് […]