Kerala kerala kerala politics

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം; ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്; ആനി രാജ

  • 29th August 2024
  • 0 Comments

കോഴിക്കോട്: മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡന പരാതി വന്നതു മുതല്‍ സി.പി.ഐ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണമെന്നും അവര്‍ പറഞ്ഞു.

Kerala News

എം.എം മണിയെ പാര്‍ട്ടി തിരുത്തിക്കണം, ആനി രാജയെ പോലൊരു നേതാവിനെ വിമര്‍ശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ – കെ കെ രമ

  • 16th July 2022
  • 0 Comments

എം.എം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ. കെ കെ രമയെ പിന്തുണച്ചതിനാണ് ആനി രാജയ്‌ക്കെതിരെ മണി മോശം പരാമര്‍ശം നടത്തിയത്. മണിയെ പോലെയുള്ള നേതാക്കള്‍ എത്ര കിട്ടിയാലും പഠിക്കില്ലെന്നും ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണെന്നും കെ കെ രമ പറഞ്ഞു. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സി.പി.ഐ എം നടത്തുന്നതെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. സി.പി.ഐ.എമ്മിന്റെ തന്ത്രമാണിതെന്നും കെ കെ രമ ചൂണ്ടികാട്ടി. […]

Kerala News

എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഇ.പി.ജയരാജനും എ.വിജയരാഘവനും, പരാമര്‍ശം അപലപനീയമെന്ന് ആനി രാജ

  • 15th July 2022
  • 0 Comments

കെ.കെ.രമ എംഎല്‍എയ്ക്കെതിരായ മുന്‍ മന്ത്രി എം.എം.മണിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ, മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവന്‍. എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവന്‍ വിഷയത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് പറഞ്ഞതോടെ വിഷയം തീര്‍ന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിധവയായത് രമയുടെ വിധിയാണെന്ന എം.എം.മണിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കൈക്കൊണ്ടത്. പ്രതിപക്ഷത്തിന് ഇന്നു വേഗം പോകേണ്ടതിനാലാണ് നിയമസഭയിലെ പ്രതിഷേധവും […]

error: Protected Content !!