ഡൽഹി സർക്കാർ പിരിച്ചു വിട്ട 991 അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കണം; അനിശ്ചിതകാല നിരാഹാരവുമായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍
ശമ്പള വർധനവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡൽഹി സർക്കാർ പിരിച്ചു വിട്ട 991 അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍. മെയ് ഒമ്പത് മുതല്‍ ഡല്‍ഹി വനിതാശിശു വകുപ്പിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സഘടിപ്പിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കമല അറിയിച്ചു. കെജ്രിവാൾ സർക്കാർ എടുത്തത് ജനവിരുദ്ധ നടപടിയാണെന്ന് കമല ആരോപിച്ചു. കൂടാതെ 2022ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടനെ ലഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഫെബ്രുവരിയില്‍ […]
