kerala Kerala

അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്; ജീവനക്കാരുടെ അനാസ്ഥയെ ആരോപണം

  • 25th June 2024
  • 0 Comments

ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു. ഗുരുതര പരിക്ക്. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇന്നലെ വൈകീട്ടാണ് സംഭവം. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. […]

Kerala kerala

അംഗനവാടി പ്രവേശനോത്സവം 30 ന്

കോഴിക്കോട് : മെയ് 30ന് തുറക്കുന്ന അംഗനവാടികളിലെ ആദ്യദിനം പ്രവേശനോല്‍സവമായി വര്‍ണാഭമായി കൊണ്ടാടും.സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങള്‍ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു, പായസം, കുറുക്ക് എന്നിവ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യുക വഴി പോഷക സമ്പൂര്‍ണ്ണമായ പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ 2938 അംഗനവാടികളണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ അംഗനവാടിയില്‍ […]

Kerala

സന്തോഷ വാര്‍ത്ത; അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേര്‍ക്ക്

  • 28th January 2024
  • 0 Comments

തിരുവനന്തപുരം: അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് […]

error: Protected Content !!