Entertainment News

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രൻ മരിച്ച നിലയിൽ

  • 29th July 2022
  • 0 Comments

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി.പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ശരത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്‍റണി വര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

Entertainment News

പെപ്പെയായി അർജുൻ ദാസ് എത്തും..അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക്

  • 30th June 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിലൂടെ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്.മലയാളത്തിൽ ആന്റണി വർ​ഗീസ് ചെയ്ത പെപ്പെ എന്ന വേഷത്തിലായിരിക്കും അർജുൻ ദാസ് എത്തുക.കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് സംവിധായികയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ​മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ​ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ […]

error: Protected Content !!