National News

ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

  • 30th June 2022
  • 0 Comments

ആന്ധ്രപ്രദേശില്‍ തൊഴിലാളികള്‍ കയറിയ ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ ഓട്ടോറിക്ഷയുടെ മുകളില്‍ പൊട്ടിവീണ് തീപിടിക്കുകയായിരുന്നു. സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിന് […]

National News

ജില്ലയ്ക്ക് അംബേദ്കറിന്റെ പേരിട്ടു: ആന്ധ്ര പ്രദേശില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ടു

പുതുതായി രൂപീകരിച്ച കോനസീമ ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനസീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശില്‍ സമരക്കാര്‍ ഗതാഗത മന്ത്രി വിശ്വരൂപിന്റേയും ഒരു എംഎല്‍എയുടേയും വീടിന് തീയിട്ടു. കോനസീമ പരിരക്ഷണ സമിതിയും, കോനസീമ സാധന സമിതിയുടേയും മറ്റ് സംഘടനകളുടേയും പ്രവര്‍ത്തകരാണ് വീടുകള്‍ക്ക് തീയിട്ടത്. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ നൂറുകണക്കിന് […]

error: Protected Content !!