Kerala

ലോണെടുത്തവർ പണം തിരിച്ചടച്ചില്ല; സമ്മർദ്ദം താങ്ങനാവാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു

  • 14th October 2022
  • 0 Comments

ആന്ധ്രപ്രദേശ്: ബാങ്കിൽ നിന്ന് ലോണെടുത്തവർ കൃത്യമായി തിരിച്ചടവ് നടത്താത്തത് കാരണം കടുത്ത ജോലി സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും താങ്ങാനാകാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാകിനാഡ ജില്ലയിലെ പിതപുരം സ്വദേശിയായ വിസപ്രഗത ശ്രീകാന്ത് ആണ് മരിച്ചതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പുതുച്ചേരിയിലെ യാനത്തുള്ള ബാങ്കിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. യാനത്തെ യൂക്കോ ബാങ്കിലാണ് ജോലി ചെയ്തിരുന്നത്. യാനത്തെ ഗോപാൽ നഗറിലുള്ള എച്ച്പി ഗ്യാസ് കമ്പനിക്ക് സമീപമുള്ള വാടകവീട്ടിലാണ് ശ്രീകാന്ത് താമസിച്ചിരുന്നത്. ഈ വീട്ടിൽ […]

Kerala News

ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കേരളത്തിലെത്തിച്ചു; പുതുവർഷത്തിൽ പച്ചക്കറി വില കുറയുമെന്ന് പ്രതീക്ഷ

  • 27th December 2021
  • 0 Comments

പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ആന്ധ്രാപ്രദേശില്‍ നിന്ന് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച 10 ടൺ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. 48 രൂപയ്ക്കാണ് തക്കാളി ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്. ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്ടർ തക്കാളി ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വില്‍ക്കും. അതേസമയം പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്‍തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് […]

National News

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

  • 7th December 2021
  • 0 Comments

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുഡ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം […]

National News

ഇനി മൂന്നല്ല ഒന്ന്;ആന്ധ്രപ്രദേശിന് ഒരു തലസ്ഥാനം മാത്രം, സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി

  • 22nd November 2021
  • 0 Comments

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി.ഇതോടെ അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകും. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് രംഗത്തുണ്ടായിരുന്നു. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് […]

National News

ആന്ധ്രാ പ്രദേശിലെ ഏറ്റവും വലിയ ജലസംഭരണി റായല ചെരുവിൽ വിള്ളൽ, ചോർച്ച 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

  • 22nd November 2021
  • 0 Comments

കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാ പ്രദേശിലെ ഡാമിനു വിള്ളൽ രൂപപ്പെട്ടതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം.ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ജില്ലാ കലക്ടർ ഹരി നാരായണൻ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തു പരിശോധന […]

Kerala News

വെള്ളപൊക്കം; കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദു ചെയ്തു

  • 21st November 2021
  • 0 Comments

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദ് ചെയ്തു.ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. അതേസമയം ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം […]

National News

കനത്ത മഴ;ആന്ധ്രപ്രദേശിൽ 17 മരണം, നൂറിലധികം പേരെ കാണാതായി

  • 20th November 2021
  • 0 Comments

ആന്ധ്രപ്രദേശിലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 മരണവും നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തു. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ […]

National News

ആന്ധ്രാപ്രദേശിൽ മിന്നൽ പ്രളയം ;മൂന്ന് മരണം മുപ്പത് പേരെ കാണാനില്ല

  • 19th November 2021
  • 0 Comments

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മരണം.കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ​ഗ്രാമങ്ങളിൽ വെള്ളക്കെ‌ട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. #Andhrapradeshrains: #Papagni river in spate […]

error: Protected Content !!