ആടിന് പകരം യുവാവിന്റെ കഴുത്ത് വെട്ടി കൊലപ്പെടുത്തി ; മദ്യ ലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്ന് പ്രതി
മകര സംക്രാന്തി ആഘോഷങ്ങളിൽ ആന്ധ്രാപ്രദേശിലെ പ്രധാന ആചാരമാണ് ആഘോഷത്തോടെ മൃഗങ്ങളെ ബലി നൽകുന്നത് . എന്നാൽ വളരെ സന്തോഷത്തോടെ നടക്കുന്ന ഈ ആചാരം കഴിഞ്ഞ ദിവസം വലിയ കോലാഹലങ്ങളാണ് ചിറ്റൂരിലെ മദനപ്പള്ളിയിൽ ഉണ്ടാക്കിയത്. ആടിനെ ബലി നൽകുന്നതിനിടെ ചടങ്ങ് നടത്തുന്നയാൾ യുവാവിന്റെ കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താൻ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.എന്നാൽ മദനപ്പള്ളിയിലെ […]
