വന്യമൃഗ ശല്യം: ആനയിറങ്കലില്‍ സ്ഥിരം വാച്ചറെ നിയമിക്കും
മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വച്ചറെ നിയമിക്കാന്‍ തീരുമാനമായി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തില്‍ കാട്ടാനയിറങ്ങി റേഷന്‍ കട നശിപ്പിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. കാട്ടാനകളുടെ സ്ഥിരം സഞ്ചാര പാതകളില്‍ സോളാര്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രൊപോസല്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഫയര്‍ഫോഴ്‌സില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച 20 പേരടങ്ങുന്ന എമര്‍ജന്‍സി റെസ്‌ക്യു […]