ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്;സിപിഎം ഓഫീസ് ആക്രമണത്തിൽ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ഉണ്ടായ കല്ലേറിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെയും കല്ലേറ്.ഇന്നലെ രാത്രിയുണ്ടായ കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ഒരു സംഘം ആളുകൾ വാഹനത്തിലെത്തി കല്ലുകൾ വലിച്ചെറിയുകയായിരുന്നു.ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, അദ്ദേഹം ജില്ലാ കമ്മിറ്റിഓഫീസിലായിരുന്നു.അതേസമയം, സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാൽ, സതീർഥ്യൻ,ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചു മണിയോടെ ഇവർ […]
