ധനുഷും , അക്ഷയ് കുമാറും ഒന്നിക്കുന്ന അത്‍രംഗീ രേ; ഡിസംബർ ഇരുപത്തിനാലിന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ
ധനുഷ്, അക്ഷയ് കുമാർ, സാറ അലി ഖാന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‍ത ‘അത്‍രംഗീ രേ’ ഡിസംബർ 24ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസാകും.മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തിലാണ് ചിത്രം പെടുന്നത്. നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന അത്‍രംഗീ രേ’ പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളാക്കി 2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. […]
