കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടി; ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ചു
ഗുലാം നബി ആസാദിന് പിന്നാലെ പാര്‍ട്ടി പദവി രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനമാണ് രാജിവെച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തെരഞ്ഞടുപ്പിനായി രൂപീകരിച്ച സമിതിയില്‍ നിന്നാണ് രാജിവെച്ചത്. ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജി വെച്ചെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. […]
