ഓണ സദ്യ ഒരുക്കിയത് 1300 പേർക്ക്, പകുതി വിളമ്പിയപ്പോൾ തീർന്നു,പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി
നിയമസഭാ ഓണസദ്യയിൽ കല്ലുകടി.സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഊൺ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുന്‍പ് ജീവനക്കാരെല്ലാവരും പിരിവെടുത്ത് സദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ ഓണാഘോഷത്തിന് സദ്യയുടെ ചുമതല കരാര്‍ നല്‍കി സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. 1,300 പേര്‍ക്ക് വേണ്ടി ടെന്‍ഡര്‍ വിളിച്ച് […]