കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവർത്തനം നിർത്തി
ന്യൂദല്‍ഹി: അന്താരാഷട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവർത്തനം നിർത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ മൂലമാണ് പ്രവർത്തനം നിർത്തുന്നതെന്നു ആംനസ്റ്റി അറിയിച്ചു. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നടിച്ചു.ഇന്ത്യയിൽ ഞങ്ങൾ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നുന്നുവെന്നും ,’ ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയരക്ടര്‍ ശരത് ഖോശ്‌ല ബി.ബി.സിയോട് പറഞ്ഞു. ‘ ദല്‍ഹി കലാപത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ […]
