തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ് ടു വിദ്യാര്‍ഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാര്‍ഡില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്ക് വ്യാഴാഴ്ചയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.