‘അമ്മ’യുടെ വാര്‍ഷിക യോഗം തുടങ്ങി; ഇടവേള ബാബുവിന്റെ പകരക്കാരന്‍ ആര്?
കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക യോഗം തുടങ്ങി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗവും തെരഞ്ഞെടുപ്പും പുരോഗമിക്കുന്നത്. ഇടവേള ബാബു പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വാശിയേറിയ മല്‍സരം നടക്കുന്നത്. കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ജഗദീഷ്, ആര്‍. ജയന്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. 11 അംഗങ്ങളുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, […]
